സിനിമാ നിര്‍മാതാവില്‍നിന്ന് കോടികള്‍ വാങ്ങിയ ശേഷം വഞ്ചിച്ച കേസില്‍ ഹിന്ദി സിനിമാ നടനും ഭാര്യയും അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഹിന്ദി സിനിമാനടന് പ്രശാന്ത് നാരായണനും ഭാര്യ ഷോണയുമാണ് അറസ്റ്റിലായത്. നിര്‍മ്മാതാവില്‍ നിന്നും 1.20 കോടി രൂപ വാങ്ങിയശേഷം വഞ്ചിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
സിനിമാനിര്‍മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ് എടക്കാട് പൊലീസ് മുംബൈയില്‍നിന്ന് പ്രശാന്തിനെ അറസ്റ്റുചെയ്തത്. സിനിമാനിര്‍മാതാവിനെ മുംബൈയിലുള്ള ഇന്ടെക് ഇമേജസ് െ്രെപവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചത്. തോമസ് പണിക്കര്‍ നിര്‍മിച്ച സിനിമാക്കാരന് എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയതാണ് പ്രശാന്ത് നാരായണന്.
ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞാണ് തുക കൈപ്പറ്റിയത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്തുനിന്നും കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മുംബൈയിലെത്തി കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത്തരത്തിലൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിഞ്ഞു. തുടര്‍ന്ന് മുംബൈയിലും എടക്കാട്ടുമുള്ള പ്രശാന്ത് നാരായണന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും നല്കാന് തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രതികളെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post