കഴിഞ്ഞ ദിവസം വിരാട് കോലി ചെയ്ത ഒരു ട്വീറ്റിനെത്തുടർന്ന് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പത്രസമ്മേളനം വിളിച്ച് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ, അതൊക്കെ തള്ളി ധോണിയുടെ ഭാര്യ സാക്ഷി രംഗത്തു വന്നിരിക്കുകയാണ്.
ഒറ്റ വരി ട്വീറ്റിലൂടയാണ് സാക്ഷി വാർത്തകൾ തള്ളിയത്. ‘ഇതിനെയൊക്കെയാണ് അഭ്യൂഹങ്ങള്‍ എന്നു വിളിക്കുന്നത്’ എന്ന് മാത്രമാണ് സാക്ഷി കുറിച്ചത്. ഇതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.
സൈനിക സേവനത്തിനായി വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്നതാണ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹത്തിന് തുടക്കമിട്ടത്.
Its called rumours !
— Sakshi Singh 🇮🇳❤️ (@SaakshiSRawat) September 12, 2019
ഇക്കഴിഞ്ഞ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സെടുത്ത ധോനി തുടര്‍ന്ന് നടന്ന വിന്‍ഡീസ് പര്യടത്തനത്തില് നിന്ന് തന്ന ഒഴിവാക്കണമെന്ന് ബി.സി.സി.ഐ.യോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇന്ത്യ വിന്‍ഡീസില്‍ പരമ്പര സ്വന്തമാക്കുമ്പോള്‍ കശ്മീരില്‍ പാരച്ച്യൂട്ട് റെജിമെന്റിനൊപ്പം സൈനികസേവനത്തിലായിരുന്നു ലെഫ്റ്റ്നന്റ് കേണല്‍ കൂടിയായ ധോനി.
Discussion about this post