കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് അനുവദിക്കാത്ത പ്രശ്നം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.പ്രതിപക്ഷ നേതാവിന്റ കത്തിനാണ് ഗവര്‍ണറുടെ മറുപടി.ഇക്കാര്യം പരിശോധിക്കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നീക്കം അഴിമതി മറച്ചുവെക്കാനാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ഗവര്‍ണറെ സമീപിച്ചിരുന്നത്. ഇതിനു മറുപടിയായാണ് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
കിഫ്ബിയെയും കിയാലിനെയും സര്‍ക്കാര്‍ കറവപ്പശുവാക്കിമാറ്റിയെന്നും ഇവ സിപിഎമ്മിന്റെ തറവാട്ടു സ്വത്തല്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വകാര്യ കമ്പനിയെ പദ്ധതിയുടെ പരിശോധന ഏല്‍പ്പിച്ചത് അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
2010 ലും 2016 ലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികളിലൂടെ സിഎജിയ്ക്ക് ഓഡിറ്റിങ്ങിനുള്ള അവകാശം നീക്കം ചെയ്തു. കിഫ്ബിയുടെ ഓഡിറ്റ് പരിമിതമാണ്. സിഎജി ഓഡിറ്റിങ് നടത്തിയാല്‍ നിക്ഷേപകര്‍ക്ക് തെറ്റായ ധാരണ ഉണ്ടാകും എന്ന വിചിത്രവാദം ഉന്നയിച്ച് സര്‍ക്കാര്‍ സിഎജിയുടെ ഓഡിറ്റിങ്ങിനുള്ള അനുമതി തേടല്‍ നിഷേധിക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചിരുന്നു.
Discussion about this post