ഡൽഹി: ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും അൻപതിന് മുകളിൽ ശരാശരിയെന്ന അതുല്യ നേട്ടത്തിനുടമയായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പ്രശംസയുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിലെ കോഹ്ലിയുടെ പ്രകടനത്തിനെയും അഫ്രീഡി പ്രശംസിച്ചു.
Congratulations @imVkohli You are a great player indeed, wish you continued success, keep entertaining cricket fans all around the world. https://t.co/OoDmlEECcu
— Shahid Afridi (@SAfridiOfficial) September 18, 2019
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന ശരാശരി കാത്തു സൂക്ഷിക്കുന്ന കോഹ്ലിക്ക് പ്രശംസയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ രംഗത്ത് വന്നിരുന്നു. ഐ സി സിയുടെ ഈ ട്വീറ്റിനോട് പ്രതികരിക്കവെയായിരുന്നു പാക് താരം കോഹ്ലിക്ക് ആശംസകൾ അറിയിച്ചത്.
‘വിരാട് കോഹ്ലി, താങ്കൾക്ക് അഭിനന്ദനങ്ങൾ. തീർച്ചയായും താങ്കൾ മഹാനായ ഒരു കളിക്കാരനാണ്. മികവ് തുടരാനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആഹ്ളാദിപ്പിക്കാനും താങ്കൾക്ക് ഇനിയും സാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.’ അഫ്രീഡി ട്വീറ്റ് ചെയ്തു.
ടെസ്റ്റിൽ 53.14, ഏകദിനങ്ങളിൽ 60.31, ട്വെന്റി 20യിൽ 50.85 എന്നിങ്ങനെയാണ് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി. സാങ്കേതിക തികവ് കൊണ്ടും ശാരീരിക ക്ഷമത കൊണ്ടും ആക്രമണോത്സുകത കൊണ്ടും പ്രതിഭ കൊണ്ടും മത്സരത്തോടുള്ള സമീപനം കൊണ്ടും സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാണ് വിരാട് കോഹ്ലി വിശേഷിപ്പിക്കപ്പെടുന്നത്.
Discussion about this post