കോന്നി : പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്യ കെ. സുരേഷിന്റെ (16) ആരോഗ്യനില വഷളായി. ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണിത്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു.
വെന്റിലേറ്റര്‍ നീക്കംചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ശക്തമായ കഫകെട്ടും ന്യുമോണിയബാധയും മൂലം തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ വൈകുന്നതു പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.യഥാര്‍ഥ വസ്തുതകളിലേക്കു വെളിച്ചം വീശുന്ന മറ്റൊരു തെളിവും കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് ഉയരുന്ന ദുരൂഹതകളുടെ ചുരുളഴിക്കാന്‍ പൊലീസ് ആശ്രയിക്കുന്നത് ആര്യയുടെ മൊഴി മാത്രമാണ്.
Discussion about this post