പത്തു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയെക്കൊണ്ട് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന രംഗങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ഹോംസ് പ്രവിശ്യയിലെ വെസ്റ്റേണ്‍ ഹിര്‍ പാലസിലാണ് സംഭവം നടല്ലത് എന്നാണ് സൂചന. ഇതിനു സമീപമുള്ള അല്‍ ബൊസായിരി ചെക്കപോയിന്റില് നിന്നുമാണ് സൈനികന് ജിഹാദികളുടെ പിടിയിലായത്.
മെയ്യില്‍ ഐഎസ് പിടിച്ചെടുത്ത പല്‍മിറ നഗരത്തിലെ സാനിക നേതാവാണ് കൊല്ലപ്പെട്ടത് എന്നാണ് അറിയുന്നത്. ഇത്തരം ക്രൂരകൃത്യങ്ങള്ക്കായി ബാലന്മാരെ ഐഎസ് ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ശിരച്ഛേദത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് സംബന്ധിച്ച ആദ്യത്തെ വാര്‍ത്തയാണിത്. നേരത്തെ ഐഎസിന്റെ പ്രതിയോഗികളെ കുട്ടികള്‍ വെടിവച്ചു കൊല്ലുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post