എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം അറിയിച്ച് ഹൈക്കമാൻഡിനെ സമീപിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ കോൺഗ്രസ് നേതാവ് പ്രൊഫ. കെവി തോമസിനെതിരെ കൊച്ചി നഗരത്തിൽ പോസ്റ്റർ. മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കെവി തോമസിന്റെ പേരെടുത്ത് പറയാതെയാണ് പോസ്റ്റര്‍. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും യൂത്ത് കോൺഗ്രസിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
‘അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറിനിൽക്കട്ടെ..കൊച്ചിയുടെ വളർച്ചയ്ക്ക് വേണ്ടത് യുവരക്തം… യുവാക്കൾക്ക് അവസരം നൽകുക’ എന്നാണ് പോസ്റ്ററിലുള്ളത്.
എന്നാൽ, ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ വി തോമസ് രംഗത്ത് വന്നിരുന്നു. സോണിയ ഗാന്ധി വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയില്‍ വന്നത്. തുറന്ന രാഷ്ട്രീയ ചര്‍ച്ച നടത്തി. ആര് മത്സരിച്ചാലും ജയമാണ് പ്രധാനമെന്നും കെ.വി. തോമസ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് കെ വി തോമസിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു
Discussion about this post