ടിവി സീരിയല്‍ നടിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപം കരമനയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമായ ശില്പ (19) ആണു മരിച്ചത്. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. ചില ടിവി സീരിയലുകളില്‍ ശില്പ അഭിനയിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശില്പയും കൂട്ടുകാരിയും രണ്ടു യുവാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post