മാഗിക്കു പിന്നാലെ മിനറല്‍ വാട്ടറും പാലും നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. മിനറല്‍ വാട്ടര്‍ എന്ന പേരില്‍ ശുദ്ധീകരിക്കാത്ത വെള്ളെം തണുപ്പിച്ച് വില്‍പ്പന നടത്തുന്നതായി പിരിശോധനാ സംഘം കണ്ടെത്തി.
കഞ്ഞിപ്പശയും വെള്ളവും ഉപയോഗിച്ച് പാലില്‍ കൃത്രിമം കാണിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ മിനറല്‍ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.
Discussion about this post