ഡല്‍ഹി:ഇറാഖിലെ മൊസ്യൂള്‍ നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കിയിരിക്കുന്നത് 39 ഇന്ത്യക്കാരെ. ഇവരെല്ലാവരും തന്നെ സുരക്ഷിതരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരുവര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന ഇവരെ ഇടനിലക്കാരെ ഉള്‍പ്പെടുത്തി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇറാന് സര്‍ക്കാരുമായി കേന്ദ്രം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു.
അവസാനമായി ലഭിക്കുന്ന വിവരം അനുസരിച്ച് 39 പേരും ഇറാഖില്‍ സുരക്ഷിതരാണ്. അവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള വിവരം അനുസരിച്ച് 39 ഇന്ത്യക്കാരും മൊസൂളില്‍ ഐഎസിന്റെ തടവിലാണെന്ന് സിംഗ് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവും മന്ത്രി സുഷമസ്വരാജും തടവില്‍ കഴിയുന്നവരുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ജിസിസി രാജ്യങ്ങളുടെ തലവന്മാരും മറ്റു സൗഹൃദ രാജ്യങ്ങളോടും തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ കണ്ടെത്താനും മോചിപ്പിക്കാനും സഹായിക്കാന്‍ സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൊസ്യൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ടു പോയത്. ഇതിനിടെ 39 പേരെയും ഐസിസ് വടിവച്ചു കൊന്നുവെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു ഇന്ത്യക്കാരന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.
Discussion about this post