മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗിന്റെ നാല്‍പതാം ജന്മദിനമായിരുന്നു കഴിഞ്ഞു പോയത്.നിരവധി ക്രിക്കറ്റ് താരങ്ങളാണ് വീരു ഭായ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്.എന്നാല്‍ വേറിട്ട ആശംസയുമായെത്തിയത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആയിരുന്നു.
പ്രിയപ്പെട്ട സെവാഗിന്, എന്റെ പിറന്നാളാശംകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.
Happy Birthday Dear @virendersehwag#HappyBirthdayViru pic.twitter.com/OnrMZWHsbk
— Mohanlal (@Mohanlal) October 20, 2019
ഇതിന് സെവാഗിന്റെ മറുപടിയുമെത്തി. ‘പ്രിയപ്പെട്ട ലാലേട്ടാ, ആശംസക്ക് ഒരുപാട് നന്ദി’ സെവാഗ് ട്വീറ്റ് ചെയ്തു.
Thank you dear Lalettan ! Best wishes to you in everything you do https://t.co/srYjIiHPm4
— Virender Sehwag (@virendersehwag) October 20, 2019
ഛോട്ടാ മുംബെെ എന്ന സിനിമയില്‍ മോഹന്‍ലാല്‍ തകര്‍ത്ത ചെട്ടിക്കുളങ്ങര എന്ന ഗാനത്തിന് ചുവട് വെച്ച സേവാഗിന്റെ വീഡിയോ വൈറലായിരുന്നു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, ലക്ഷ്മണന്‍, ഹര്‍ഭജന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങി പ്രമുഖര്‍ സെവാഗിന് ആശംസയുമായെത്തിയിരുന്നു.
Discussion about this post