ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍
രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെയാണ് ലക്ഷ്യമിടുന്നത്.ഉദ്യോഗസ്ഥരുടെടെ ഡല്‍ഹിയിലെ വീടുകള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി.
ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.
Discussion about this post