വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ജില്ലാ കളക്ടർ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിൽ സംഭരണശേഷിയുടെ 91.28 ശതമാനം വെള്ള മാണുള്ളത്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ് .
ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്ഥിഗതികള്‍ വിലയിരുത്തി വരികയാണ് എന്ന് അധികൃതര്‍ അറിയിച്ചു. വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
775.60 മീറ്ററാണ് അണക്കെട്ടിലെ സംഭരണശേഷി. നിലവില്‍ 774.05മീറ്റര്‍ വരെ വെള്ളമുയര്‍ന്നിട്ടുണ്ട്. സംഭരണ ശേഷിയുടെ 90.99ശതമാനം വരുമിത്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.
Discussion about this post