ഹനുമാന്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം സ്വത്തല്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും ഭജ്‌രംഗി ഭായ്ജാന്‍ സംവിധായകന്‍ കബീര്‍ ഖാന്‍. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കബീര്‍ഖാന്‍. തന്റെ ചിത്രത്തിന്റെ ടൈറ്റിലിന് വേണ്ടി വിഎച്ച്പിയോട് പോരടിക്കേണ്ടി വന്നതിന്റെ അനുഭവം വിശദീകരിക്കുന്നതിനിടെയാണ് ഹനുമാന്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വത്തല്ലെന്നും എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെന്നും കബീര്‍ ഖാന്‍ പറഞ്ഞത്.
‘ഭജ്‌രംഗി എന്ന പേര് സിനിമയുടെ പേരിനൊപ്പം ചേര്‍ത്തതിനെതിരെ ഹൈന്ദവ സംഘടനയായ വിഎച്ച്പി പ്രതിഷേധം ഉയര്‍ത്തിയിരുന്ന. ഭജ്‌രംഗിയെ അപമാനിക്കുന്നതിന് തുല്യമാണ് ടൈറ്റില്ലെന്നായിരുന്നു വിഎച്ചപിയുടെ നിലപാട്.
ഏകത, മതേതരത്വം ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്നിവയില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. രണ്ട് സംസ്‌ക്കാരങ്ങളുടെയും ആഘോഷങ്ങളും ആചാരങ്ങളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഭജ്‌രംഗ്ബലി എന്റേത് കൂടിയാണെന്നും കബീര്‍ഖാന്‍ ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്‌കൂള്‍ നാടകങ്ങളില്‍ ഞാനും ഹനുമാന്റെ വേഷം അഭിനയിച്ചിട്ടുണ്ട്. നമുക്കിടയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുത എന്നെ വേദനിപ്പിക്കുന്നതാണ്. എന്ത് കൊണ്ട് ഒരു മുസ്ലീമിന് ജയ് ശ്രീരാം എന്ന് പറഞ്ഞ് കൂടാ എന്നും അല്ലെങ്കില്‍ എന്തുകൊണ്ടൊരു ഹിന്ദുവിന് അസ്ലാമുഅലെയ്കും എന്ന് പറഞ്ഞ് കൂടാ എന്നും കബീര്‍ഖാന്‍ ചോദിച്ചു. ജയ് ശ്രീറാം എന്ന് പറയുന്നത് കൊണ്ട് ഞാന്‍ കുറഞ്ഞ മുസ്ലീമാകുന്നില്ലെന്നും കബീര്‍ ഖാന്‍ പറയുന്നു,
1980കളില്‍ നിര്‍മ്മിക്കപ്പെട്ട ഒരു തെലുങ്ക് ചിത്രത്തിന്റെ പുനരാവിഷ്‌ക്കരണമാണ് ചിത്രമെന്ന് തിരക്കഥ കൃത്ത് കെ.വി രാജേന്ദ്രപ്രസാദ് പറഞ്ഞിരുന്നു.
Discussion about this post