ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ നിയന്ത്രണവും അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി.
നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, വിദ്യാർഥികൾക്കുള്ള സൗജന്യ മാസ്ക്കുകൾ വിതരണം ചെയ്തു തുടങ്ങി. ഇന്ന് മുതൽ 50 ലക്ഷം മാസ്കുകൾ വിതരണം ചെയ്യുമെന്ന കെജ്രിവാൾ അറിയിച്ചു.
ഈ ജനുവരിക്കു ശേഷം ഇതാദ്യമായാണ് മലിനീകരണത്തോത് ഇത്രയധികം വര്‍ധിക്കുന്നത്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post