ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇത്തവണത്തെ സ്പെഷ്യൽ ഐക്കണ്‍ പുരസ്കാരം രജനീകാന്തിന്. സിനിമ രംഗത്തെ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രഖ്യാപനം നടത്തിയത്. ഈ മാസം 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള അരങ്ങേറുന്നത്. മേളയുടെ അൻപതാം വാർഷിക പതിപ്പുമാണ് ഈ വർഷത്തേത്.
In recognition of his outstanding contribution to Indian cinema, during the past several decades, I am happy to announce that the award for the ICON OF GOLDEN JUBILEE OF #IFFI2019 is being conferred on cine star Shri S Rajnikant.
IFFIGoa50 pic.twitter.com/oqjTGvcrvE— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) November 2, 2019
പല രാജ്യങ്ങളിൽ നിന്നുള്ള 250 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഫ്രഞ്ച് നടിയായ ഇസബല്ലെ ഹപ്ർട്ടിനാണ് ലൈഫ്റ്റൈം അച്ചീവെമെന്റ് അവാർഡ്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്ത്രീകൾ ചെയ്ത 50 സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.
Discussion about this post