ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനായ ’41’ എന്ന ചിത്രം തിയേറ്ററുകളില്നിറഞ്ഞൊടുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രം പ്രേക്ഷകർ ഇകരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ അണിയറ പ്രവർത്തകർ അതിന്റെ വിജയാഘോഷവും ആഘോഷിച്ചു.
‘അയ്യപ്പനും കോശിയും’എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് വിജയാഘോഷം നടന്നത്.ബിജു മേനോന്റെ അടുത്ത ചിത്രം കൂടിയാണ് ‘അയ്യപ്പനും കോശിയും’. ഒപ്പം പൃഥ്വിരാജ് കൂടി ചേർന്ന് ആഘോഷം തകര്‍ത്തു.
ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി പൃഥ്വി പങ്കുവയ്ക്കുകയുണ്ടായി.അടുത്തതായി ‘ലാലേട്ടൻ’, അതായത് ലാൽ ജോസ്, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാവും. തിരക്കഥയൊരുക്കുന്നതാവട്ടെ 41 ന് വേണ്ടി പേന ചലിപ്പിച്ച പ്രഗീഷും.
41നും മുൻപ് എഴുതിയ തിരക്കഥ കേട്ടതായും ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുന്നതായും പൃഥ്വി പറയുന്നു. കൂടുതൽ വിവരം ഇപ്പോൾ പുറത്തു വിടുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു.
Discussion about this post