സിഡ്നി ടെസ്റ്റില്‍ തോല്‍വി മുഖാമുഖം കണ്ട ഇന്ത്യ അവസാനം സമനിലയോടെ രക്ഷപ്പെട്ടു. 349 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എടുത്തു. അവസാന ദിസം ചായയ്ക്ക് പരിയുമ്പോള്‍ എട്ട് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 189 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുരളി വിജയും(80), വിരാട് കൊഹ് ലി(46)യുമായിരുന്നു ഈ സമയം ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ നഥാന്‍ ലയോണിന് മുന്നില്‍ ഇരുവരും കീഴടങ്ങിയതോടെ കഥ മാറി. സുരേഷ് റെയ്നയും(0), വൃദ്ധിമാന്‍ സാഹയും(0) അശ്വിനും(1) വേഗത്തില്‍ കീഴടങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ 12 ഓവര്‍ ചെറുത്ത് നിന്ന രഹാനെയും(38) ഭുവനേശ്വര്‍കുമാറും(20) തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ രാഹുല്‍ 16 റണ്‍സിന് പുറത്തായി.
അലെയഡില് സമാനമായ സാഹചര്യത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയക്ക് ആശ്വാസമായി സിഡ്നിയിലെ ഈ സമനില. ഇതോടെ 2-0ത്തിന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.
Discussion about this post