ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികള്‍ വിപുലമായ ബഞ്ചിന് വിടാന്‍ സുപ്രിം കോടതി തീരുമാനം.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് എത്തിയ പുനഃപ്പരിശോധന ഹര്‍ജികളില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടില്ല.
മൂന്നംഗ ജഡ്ജിമാരാണ് വിധി ഏഴംഗ ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്, ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍, , ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ജഡ്ജിമാരു
ടെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ആര്.എഫ്. നരിമാനും, ജസ്റ്റിസ് ബി.വൈ ചന്ദ്രചൂഡും വിയോജന വിധി പുറപ്പെടുവിച്ചു. ഭൂരിപക്ഷ വിധി പുനപരിശോധനയ്ക്ക് വിട്ടപ്പോള്‍, യുവതി പ്രവേശന വിധിയെ പിന്തുണക്കുകയാണ് ന്യുനപക്ഷ വിധി ചെയ്യുന്നത്.
ശബരിമല യുവതി പ്രവേശന ഹര്‍ജിയ്ക്ക് ഒപ്പം മുസ്ലിം സ്ത്രീകളുടെ പള്ളിയിലേക്കുള്ള ഹര്‍ജിയും, പാഴ്സി ആരാധാനാലയങ്ങളിലേക്കുള്ള സ്ത്രീ പ്രവേശവും പരിഗണിക്കും. ഇതോടെ ശബരിമല വിഷയം മാത്രമല്ല മറ്റ് മതങ്ങളിലെ വിശ്വാസപരമായ പ്രവേശവും ഇനി ചര്‍ച്ചയാകും.
രു മതവിഭാഗത്തിലെ രണ്ട് വിഭാഗങ്ങള്‍ക്ക് ഒരേ അവകാശം തന്നെയാണ് ഉള്ളതെന്ന് വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു മതത്തിന്റെ അനുപേക്ഷണിയമാണോ ഇത്തരം നിലപാടുകള്‍ എന്ന് പുനപരിശോധിക്കാനാണ് ഹര്‍ജി. ആചാരാനുഷ്ഠാനങ്ങളില്‍ സാധാരണ സുപ്രിം കോടതി ഇടപെടാറില്ലെന്നും ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധമില്ലാത്ത മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം എന്നീ വിഷയങ്ങളും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്.
ഏഴംഗ ബെഞ്ച് പരിശോധിക്കേണ്ട വിഷയങ്ങള്‍ ഇവയാണ്:
മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളും, ലിംഗ സമത്വം ഉറപ്പാക്കുന്ന 14ാം അനുഛേദവുമായും ബന്ധപ്പെട്ട പരസ്പര പ്രവര്‍ത്തനം എന്തെന്ന് പരിശോധിക്കണം.
ഭരണഘടനയുടെ 25(1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണമെന്ന് പരിശോധിക്കണം.
ധാര്‍മികത, ഭരണഘടനാ ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ അതോ മതവിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ അതെന്ന് പരിശോധിക്കണം.
ഒരു പ്രത്യേക ആചാരം അനുപേക്ഷണീയമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ, അതോ പുരോഹിതര്‍ക്ക് വിട്ടുനല്‍കണോ?അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ?ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന്റെ നിര്‍വചനം എന്തെന്ന് പരിഗണിക്കണം.
ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ കഴിയുമോ?
ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്കിയ 56 ഹര്‍ജികളിലാണ് പരിഗണിച്ചത്.
ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശനവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.
Discussion about this post