ഡല്‍ഹി: പിന്‍വാതിലൂടെ അധികാരം പിടിക്കാനുള്ള എന്‍സിപി -കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിന്റെ നീക്കം തടയാന്‍ കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവീസിന്റെ പേരാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. ബിജെപിയുടെ പിന്തുണയും ഫഡ്നവീസ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയുമാണ് ശിവസേനയുടെ വിജയത്തിന് നിര്ണായകമായതുമെന്നും രവി ശങ്കര്‍ പറഞ്ഞു.
അതിനിടെ, കോണ്‍ഗ്രസ് അവരുടെ എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ റിസോര്‍ട്ടുകളിലേക്കാണ് മാറ്റുന്നത്. ഭോപ്പാലിലേക്ക് മാറ്റുമെന്നാണ് പ്രാഥമിക സൂചന. എന്‍സിപിയുടെ ഒമ്പത് എം.എല്‍.എമാര്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ സംസ്ഥാനവുമായ മഹാരാഷ്ട്രയില്‍ പിന്‍വാതിലിലുടെ അധികാരം പിടിക്കാനാണ് അവര്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷവും ഒരു അഴിമതി ആരോപണം പോലും നേരിടാത്ത സര്‍ക്കാരാണ് ഫഡ്നവീസിന്റേത്. പുതിയ സഖ്യ സര്‍ക്കാര്‍ സുസ്ഥിരമായിരിക്കും.
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തെങ്കിലും ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്കാന് കഴിഞ്ഞിരുന്നോ? അവരുടെ അധികാരത്തിന്റെ കച്ചവട ആശയം ഒരിക്കലും ശിവാജിയെ സ്വാധീനിക്കില്ല. അവര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കില്‍ സര്ക്കാരുണ്ടാക്കാമായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കും. സര്‍ക്കാര്‍ രൂപകീരണത്തില് ഭരണഘടനാപരമായ എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
അതിനിടെ, അട്ടിമറി നീക്കം ഭയന്ന് ശിവസേന അവരുടെ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി. അവരുടെ മൊബൈല്‍ ഫോണുകളില്‍ പിടിച്ചുവാങ്ങി. ഇവരെ ജയ്പൂരിലേക്ക് മാറ്റാനാണ് ശിവസേനയുടെ നീക്കം.
Discussion about this post