ഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ തേജസ് യുദ്ധവിമാനം വാങ്ങാനൊരുങ്ങി മലേഷ്യ. തേജസ് മിസൈല്‍ നിര്‍മ്മാതാക്കളായ റോയല്‍ എയര്‍ഫോഴ്സ്, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് എന്നിവരില്‍ നിന്നും 36ഓളം യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നത്.
കൊറിയന്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് എഫ്എ-50 ഫൈറ്റിംഗ് ഈഗിള്‍, എച്ച്എഎല്‍ തേജസ്, ഇറ്റാലിയന്‍ അലീനിയ എയ്ര്മാച്ചി മാസ്റ്റര്‍ ലിയോനാര്‍ഡോ എം-346 എന്നിവയാണ് റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്സ് (ആര്‍എംഎഫ്) പ്രധാനമായും പരീക്ഷിക്കാനൊരുങ്ങുന്നത്.
കൂടാതെ ചെക്ക് എയ്‌റോ വോഡോകോഡി എല്‍-39എന്‍ജി, ചൈനയുടെ ചെങ്ഡു എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ എല്‍-15 എ/ബി, ചൈനയും പാകിസ്ഥാനും സംയുക്തമായി വികസിപ്പിച്ച ജെഎഫ്-17, സ്വീഡന്റെ സാബ് ഗ്രിപെന്‍, റഷ്യയുടെ യാക്കോവ്ലെവ് യാക്ക്-130 എന്നീ യുദ്ധവിമാനങ്ങളും മലേഷ്യ പരീക്ഷിക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മാര്‍ച്ചില്‍ മലേഷ്യയില്‍ നടന്ന ലങ്കാവി ഇന്റര്‍നാഷണല്‍ മാരിടൈം ആന്‍ഡ് എയ്‌റോസ്‌പേസ് എക്‌സിബിഷന്റെ 15-ാം പതിപ്പില്‍ രണ്ട് ഐഎഎഫ് തേജസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു.
Discussion about this post