ഷെയ്ന് നിഗത്തെ സിനിമയില്‍ നിന്ന് നിര്‍മ്മാതാക്കള്‍ വിലക്കിയതിനെതിരെ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം അമ്മയിലെ ഒരു അംഗത്തെ വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്. മുമ്പ് നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു.
ഇപ്പോള്‍ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയില്‍ ആണ് മോഹന്‍ലാല്‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാലേട്ടന് ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നത് എന്നു ഷെയിന്‍ നിഗത്തിന്റെ ഉമ്മ പറയുന്നു. മോഹന്‍ലാല്‍ കൂടി ഇടപെടുന്നതോട് കൂടി ഈ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Discussion about this post