വാഷിംഗ്ടണ്‍: ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യു.എസ് നാവിക ഉദ്യോഗസ്ഥന്‍ ജൊനാഥന്‍ പൊള്ളാര്‍ഡിനെ മുപ്പത് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം മോചിപ്പിക്കാന്‍ യു.എസ് തീരുമാനിച്ചു. അതിന് മുന്നോടിയായി ജൊനാഥന് പരോള്‍ അനുവദിക്കുകയും ചെയ്തു. നവംബര്‍ 21നാണ് ജൊനാഥനെ ജയില്‍ മോചിതനാക്കുന്നത്.
മുപ്പത് വര്‍ഷം മുമ്പ് അമേരിക്കയിലെ ഇസ്രയേല്‍ എംബസിയില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നീണ്ട നിയമപ്പോരാട്ടത്തിന് ഒടുവിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ജയിലിലായിരിക്കുമ്പോള്‍ ഇയാളെ ഇസ്രയേല്‍ പിന്തുണയ്ക്കുകയും പൗരത്വം നല്‍കുകയും ചെയ്തിരുന്നു. ജയില്‍മോചിതനായാല്‍ ഇസ്രയേലിലേക്ക് ഇയാള്‍ പോകുമെന്നാണ് സൂചന. ജൊനാഥന്റെ മോചനത്തിനായി കാത്തിരിക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.
Discussion about this post