ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരഗ്രൂപ്പായ ജമാത്തുദ് ദവയുടെ തലവനുമായ ഹാഫീസ് സയീദിനെതിരെ പാകിസ്ഥാന് ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ ആണ് കുറ്റം ചുമത്തിയത്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പാകിസ്ഥാന്റെ നടപടി.
പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിലെ ഭീകരര്‍ക്ക് സയ്യിദും കൂട്ടാളികളും ധനസഹായം എത്തിച്ച ഭീകരവിരുദ്ധ കോടതി ജഡ്ജി മാലിക് അര്‍ഷദ് ഭൂട്ടാ ചൂണ്ടിക്കാട്ടി.
ഭീകരര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഹാഫീസ് സയീദിനും കൂട്ടാളികള്‍ക്കും എതിരെ കഴിഞ്ഞ ജൂലായയില്‍ 23 കേസുകളാണ് പാക് ഭീകരവിരുദ്ധ വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. അതിന് പിന്നാലെ അറസ്റ്റിലായ ഹാഫീസിനെ ജയിലിലടച്ചു.
ലാഹോര്‍, ഗുജ്റന്വാല, മുള്‍ട്ടാന്‍ നഗരങ്ങളിലാണ് ഹാപീസിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹാഫീസിന്റെ നിയന്ത്രണത്തിലുള്ള വിവിധ ട്രസ്റ്റുകള്‍ വഴിയാണ് ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നത്. ലഷ്കറെ തയ്ബ, ജമാത്തുദ് ദവ എന്നീ ഭീകരഗ്രൂപ്പുകളുടെ ജീവകാരുണ്യ വിഭാഗമായ ഫാലാ – ഇ – ഇന്‍സാനിയത്ത് ഫൗണ്ടേഷന് വഴിയും ഭീകരര്‍ക്ക് ഫണ്ട് എത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
2008-ല്‍ മുംബൈയില്‍ ഇരുനൂറോളം പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണം നടത്തിയ ലഷ്കര്‍ ഇ ത്വയ്ബ ഗ്രൂപ്പിന്റെ ഭാഗമാണ് ഹാഫീസ് സയ്യിദ് നയിക്കുന്ന ജമാത്തുദ് ദവ.
ഭീകരര്‍ക്കുള്ള ധനസഹായം നിരീക്ഷിക്കുന്ന ആഗോള കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് ഹാഫീസിനെതിരായ നടപടി. ഭീകര ഫണ്ടിംഗ് അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പാകിസ്ഥാന് അടുത്തവര്‍ഷം ഫെബ്രുവരി വരെയാണ് ടാസ്ക് ഫോഴ്സ് സമയം നല്‍കിയിട്ടുള്ളത്.
Discussion about this post