ലോകത്ത് ഇന്നേറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ത് എന്ന ചോദ്യത്തിന് ഒരേയൊരുത്തരമേ ഉള്ളൂ; മനുഷ്യന്‍. അനുനിമിഷം ഭൂമിയിലെ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന ജനസംഖ്യയ്‌ക്കെതിരെ ബോധവല്‍ക്കരണങ്ങള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം മറികടന്നാണ് ജനസംഖ്യ ഉയരുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ആഫ്രിക്കന്‍ ജനസംഖ്യ ഇരട്ടിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇതോടെ ചൈനയെ മറികടന്ന് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന ബഹുമതി ഇന്ത്യക്കു ലഭിക്കും. 2050-ല്‍ ലോകജനസംഖ്യ 1000 കോടിയോടടുക്കും എന്നും അറിയിപ്പുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2050 എത്തുമ്പോള്‍ ലോകജനസംഖ്യ 9.7 ബില്യണാകം. 35 വര്‍ഷത്തെ കാലയളവില്‍ 2.4 ബില്യണ്‍ ജനങ്ങള്‍ കൂടി അധികരിക്കും.2100 ആകുമ്പോഴേക്കും ലോകജനസംഖ്യ 11.2 ബില്യണിലെത്തുമെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം2015-2050 വര്‍ഷങ്ങളില്‍ ഇന്ത്യ,നൈജീരിയ,പാക്കിസ്ഥാന്‍,എത്യോപ്യ,ടാന്‍സാനിയ,കോംഗോ,യുഎസ്,ഉഗാണ്ട,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാകും ഏറ്റവും കൂടുതല്‍ ജനപ്പെരുപ്പം ഉണ്ടാവുക.
2022ഓടെ ചൈനയെ മറികടന്ന് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2050ല്‍ യുഎസിനേക്കാള്‍ ജനസംഖ്യയുള്ള രാജ്യമായി നൈജീരിയ മാറും.
2100ല്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യ അഞ്ചിരട്ടിയായി ഉയരും.അംഗോള,ബെറുണ്ടി,മലാവി,മാലി,നൈജീരിയ,കോംഗോ,ടാന്‍സാനിയ,ഉഗാണ്ട,സൊമാലിയ,സാംബിയ എന്നിരിക്കന്‍ രാജ്യങ്ങളിലാണ് ജലസംഖ്യ ഉയരാന്‍ സാധ്യത. ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിലെ ഉയര്‍ന്ന പ്രത്യുല്‍പാദന ശേഷിയാണ് ഇതിനു കാരണമെന്ന് യുഎനിലെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജോണ്‍ വില്‍മത്ത് പറയുന്നത്.
2050കളില്‍ ലോകജനസംഖ്യയില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.2100ല്‍ ഇത് മൂന്നിരട്ടിയാകും. ലോകമാകമാനം നടപ്പിലാക്കുന്ന വികസന അജണ്ടകള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രസ്തുത റിപ്പോര്‍ട്ടിനു നിര്‍ണായകമായ സ്ഥാനമുണ്ട് എന്നാണ് യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയര്‍ അണ്ടര്‍ സെക്രട്ടറി ജനറലായവു ഹോന്‍ഗ്‌ബോ പറയുന്നത്. യുഎന്നിന്റെ ടൈം ഫോര്‍ ഗ്ലോബല്‍ ആക്ഷന്‍ ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ് റിപ്പോര്‍ട്ട് എന്ന റിപ്പോര്‍ട്ടാണ് നിര്‍ണായകമായ ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
Discussion about this post