ലിബിയ : ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു. ബംഗളൂരു റെയ്ച്ചൂര്‍ സ്വദേശികളെയാണ് മോചിപ്പിച്ചത്. ഇവരെ സിര്‍ത് സര്‍വ്വകലാശാലയിലേക്ക് മാറ്റി. മറ്റ് രണ്ട് പേരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ട്രിപ്പോളി സര്‍വകലാശാലയിലെ അധ്യാപകരാണ് തട്ടിക്കൊണ്ടു പോയ നാലുപേരും.ഇതില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സൂചന ലഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നുമാണ് ഇന്നലെ വൈകിട്ടോടെ നാലുപേരെയും കാണാതായത്. ലിബിയയിലെ ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യക്കാരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാണാതായവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനെക്കുറിച്ച് വിശദവിവരം ശേഖരിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ നിയമിച്ചതായും ചെന്നിത്തല പറഞ്ഞു.
Discussion about this post