കൊച്ചി: തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന് ഷെയ്ന് നിഗം. ഒരു എഫ്..എം ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ മാപ്പ് പറയുമെന്ന് ഷെയ്ന് വ്യക്തമാക്കിയത്. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം എന്നായിരുന്നു ഷെയ്ന് നിഗത്തിന്റെ മറുപടി.
നിലവിൽ മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്ന് നിഗമുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വെയില്, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ന് നല്കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന് രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാൽ താരം പരസ്യമായി മാപ്പ് പറയണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
Discussion about this post