ഡല്‍ഹി: 2020-ൽ നടത്താനിരിക്കുന്ന പരീക്ഷണങ്ങളും ദൗത്യങ്ങളും വ്യക്തമാക്കി ഐഎസ്ആര്‍ഒ. പത്തിലധികം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതിനു പുറമെ ഏതാനും പരീക്ഷണ പേടകങ്ങളുടെ വിക്ഷേപണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ആശയ വിനിമിയ ഉപഗ്രഹമായ ജിസാറ്റ് 1, ജിസാറ്റ് 12ആര്, ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍2, നിരീക്ഷണ ഉപഗ്രഹമായ മൈക്രോസാറ്റ് തുടങ്ങിയ പത്തിലധികം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് ഇതിൽ സോളാര്‍ ദൗത്യമാണ്. മനുഷ്യസമാനമായ റോബോട്ടിനേയും വഹിച്ചു കൊണ്ടുള്ള ഗഗന്യാന് ദൗത്യത്തിന്റെ പരീക്ഷണ വിക്ഷേപണവും അടുത്ത വര്‍ഷം നടക്കും. അടുത്ത ഡിസംബറിലാണ് ഗഗന്‍യാന്റെ വിക്ഷേപണം നടക്കുക. സോളാര്‍ ദൗത്യമായ ആദിത്യ എല്‍1ഉം 2020ന്റെ മധ്യത്തോടെ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് അറിയിച്ചു.
റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍(ആര്‍എല്‍വി), പിഎസ്എല്‍വിയുടെ ചെറിയ രൂപമായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) എന്നിവയും ഐഎസ്ആര്‍ഓയുടെ അടുത്ത വര്‍ഷത്തെ ദൗത്യങ്ങളാണ്.
Discussion about this post