ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹാംഷയറിലുണ്ടായ സ്വകാര്യവിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് അല്‍ ഖ്വയ്ദയുടെ മുന്‍ തലവന്‍ ബിന്‍ലാദന്റെ ബന്ധുക്കളാണെന്ന് ബ്രിട്ടീഷ് പോലീസ് വക്താവ് അറിയിച്ചു. ബ്ലാക്ക്ബുഷ് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് പൈലറ്റടക്കം നാലു പേരാണ് മരിച്ചത്. അപകടത്തില്‍ ബിന്‍ലാദന്റെ രണ്ടാനമ്മയും സഹോദരിയുമാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ്, സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയില്‍ നിന്നു വരുകയായിരുന്ന വിമാനം ലാന്‍ഡിംഗിനു ശ്രമിക്കുമ്പോള്‍ തകരുകയായിരുന്നു. ബ്ലാക്ക്ബുഷ് വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് മേഖലയിലാണ് ഫിനോം 300 ജെറ്റ് തകര്‍ന്നുവീണത്. അപകടത്തെത്തുടര്‍ന്ന് നിരവധി കാറുകള്‍ക്കു തീപിടിച്ചു. അപകടകാരണം വ്യക്തമല്ല.
Discussion about this post