ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആലപ്പുഴയില്‍ മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആണ് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്കുസമീപം ആലുക്കാസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി ബിജെപി. ജില്ലാ പ്രസിഡന്റ് കെ.സോമന് അധ്യക്ഷം വഹിക്കുകയും മുന്‍. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യും. ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന് മുഖ്യപ്രഭാഷണം നടത്തും.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങൾക്കിടയില്‍ വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്-സി.പി.എം – തീവ്രവാദ വര്‍ഗ്ഗീയ കൂട്ടുകെട്ട് തുറന്നുകാട്ടി പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ എത്തിക്കുവാന്‍ ബിജെപി. ജനുവരി 3 മുതല്‍ 10 വരെ ജില്ലയില്‍ വ്യാപകമായ ഗൃഹ സമ്പര്‍ക്കവും കുടുംബയോഗങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷന്‍ കെ.സോമന് പറഞ്ഞു.
Discussion about this post