വാഷിംഗ്ടണ്‍: വിമാനക്കമ്പനികള്‍ പാക്കിസ്ഥാന് വ്യോമപാത ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ്. അമേരിക്കന്‍ വിമാനകമ്പനികള്‍ക്ക് പാക് ഭീകരരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് മുന്നറിയിപ്പ്. പാക്കിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വീണ്ടും വ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പെന്നും പാക് വ്യോമപാതയ്ക്കു സമീപത്തുകൂടി സഞ്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post