പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് ബോളിവുഡ് അഭിനേതാക്കളായ ജൂഹി ചാവ്ലയും ദലീപ് താഹിലും രംഗത്ത്. മുംബൈയിലെ ശിവാജി പാർക്കിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരനായകനായ വിനായക് ദാമോദർ സവർക്കറുടെ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജൂഹി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“കഴിഞ്ഞ അഞ്ച് വർഷമായി ഒരിക്കൽ പോലും അവധിയെടുക്കാതെ ജോലിചെയ്യുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ” എന്ന് ജനക്കൂട്ടത്തോട് ചോദിച്ച ജൂഹി, “അങ്ങനെ ഒരാളുണ്ട് ,അത് നമ്മുടെ പ്രധാനമന്ത്രിയാണ്” എന്ന് വെളിപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് പിന്തുണ നൽകാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
“കശ്മീർ നമ്മുടേത്.. “ടുക്ഡേ ടുക്ഡേ ഗ്യാംഗ് തുലയട്ടെ” എന്നിങ്ങനെ രാജ്യവിരുദ്ധർക്കെതിരെയുള്ള മുദ്രാവാക്യങ്ങളാൽ ജനങ്ങളും തങ്ങളുടെ പിന്തുണയറിയിച്ചു.
ബോളിവുഡിൽ, അക്ഷയ് കുമാർ, കുനാൽ കൊഹ്ലി, ഉർവ്വശി റൗട്ടേല, ഭൂഷൺ കുമാർ പ്രശസ്ത ഗായകരായ ഷാൻ, കൈലാഷ് ഖേർ, അനു മാലിക് തുടങ്ങി നിരവധി പ്രമുഖർ പൗരത്വ ബില്ലിനെ പിന്തുണച്ച് നേരത്തേ തന്നെ രംഗത്തു വന്നിരുന്നു.
Discussion about this post