അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാൻ ജനറൽ ഐ.എസ്.ഐ കൊല്ലപ്പെട്ടത് ദൈവികമായ ഇടപെടലിന്റെ ഫലമാണെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. തങ്ങളുടെ വിരോധികൾ യുദ്ധം ചെയ്ത് ഊർജ്ജം പാഴാക്കുന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് വളരെ ഫലപ്രദമാകുമെന്നാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഇറാഖിനെ പലമേഖലകളിലും സ്വാധീനം നഷ്ടപ്പെട്ട ഇതിനോടകം ദുർബലമായി തീർന്ന ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്, തങ്ങളുടെ മുഖപത്രമായ അൽ-നാബയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നത് മുഖ്യ അജണ്ടയായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ നിലവിലെ പ്രധാന ശത്രുക്കളിൽ ഇറാനും ഉണ്ട്.
വിദേശസൈനിക നയങ്ങളുടെ സൂത്രധാരനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ട
സാഹചര്യത്തിൽ, ഐ.എസ്.ഐ.എസ് പൂർവ്വാധികം ശക്തി പ്രാപിക്കാനുള്ള സാധ്യത വളരെയധികമാണ്.
Discussion about this post