റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി അരങ്ങേറ്റം കുറിച്ചുകൊണ്ട് അമേരിയ്ക്കൻ നിർമ്മിത അപ്പാഷേ, ചിനൂക് ഹെലികോപ്റ്ററുകളും പങ്കെടുക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2015 -ൽ , ഇന്ത്യ 22 അപ്പാഷേ അറ്റാക്ക് ഹെലികോപ്ടറുകൾക്ക് ഓർഡർ കൊടുത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം അമേരിയ്ക്ക നാല് യൂണിറ്റുകൾ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.ഇതിന് പുറമെ,ഇന്ത്യ ഓർഡർ കൊടുത്ത പതിനഞ്ച് ചിനൂക് ഹെലികോപ്ടറുകളിൽ ,അമേരിക്ക ഡെലിവറി ചെയ്ത ആറെണ്ണവും ഇത്തവണത്തെ റിപ്പബ്ലിക് പരേഡിന്റെ മാറ്റു കൂട്ടും.പതിനായിരം കിലോ വരെ വഹിക്കാൻ തക്ക കരുത്തുള്ള ചിനൂക്ക് ഹെലികോപ്റ്ററുകൾ പത്തൊൻപത് രാഷ്ട്രങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
Discussion about this post