രോഹിത് ശർമ്മ “ക്രിക്കറ്റർ ഓഫ് ദ് ഇയർ,കോഹ്‌ലിക്ക് “സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്” : അവാർഡുകൾ പ്രഖ്യാപിച്ച് ബിസിസിഐ
2019 ൽ ഏകദിന ഇന്റർനാഷണൽ ഫോർമാറ്റിൽ ടോപ് സ്കോർ നേടിയ രോഹിത് ശർമ “ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ” ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തങ്ങളുടെ തീരുമാനം വെളിപ്പെടുത്തിയത്.കഴിഞ്ഞ വർഷം മൊത്തം ഏഴ് സെഞ്ച്വറികൾ രോഹിത് ശർമ നേടിയിട്ടുണ്ട്. അതിൽ അഞ്ചെണ്ണം 2019 ലോകകപ്പ് മത്സരങ്ങളിലായിരുന്നു.
28 മത്സരങ്ങളിലായി 1409 റൺസുകളാണ് രോഹിത് ശർമ്മ അടിച്ചു കൂട്ടിയത്.
മാർക്വി ടൂർണമെന്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലീഗ് സ്റ്റേജ് മത്സരത്തിൽ കാണികൾക്കു നേരെ കാണിച്ച അംഗവിക്ഷേപങ്ങൾ പരിഗണിച്ച്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്ക് “സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ്” നൽകാനും ബോർഡ് അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ആശ്വസിപ്പിച്ച വിരാട് കോഹ്‌ലി,സ്മിത്തിനെ പരിഹസിക്കുന്നതിൽ നിന്നും പിന്തിരിയാനാണ് കാണികളോട് ആംഗ്യം കാണിച്ചത്.
Discussion about this post