മുംബൈ: ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സൈനികന് കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ലെന്നും എന്തൊക്കെ സംഭവിച്ചാലും താന്‍ തുക്ടെ തുക്ടെ സംഘത്തോടൊപ്പം നില്‍ക്കില്ലെന്നും കങ്കണ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം.
അതേസമയം ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയതിനെ കുറിച്ചും കങ്കണ പ്രതികരിച്ചു. എന്താണ് ചെയ്യുന്നതെന്ന് ദീപികയ്ക്ക് നന്നായി അറിയാം. ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ലെന്നും എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂവെന്നും കങ്കണ വ്യക്താക്കി.
Discussion about this post