തദ്ദേശ തെരഞ്ഞെടിപ്പിന് വേണ്ടിയുള്ള കരടുപട്ടിക തയ്യാറാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.കരടുപട്ടികയിൽ 2.51 കോടി വോട്ടർമാരുണ്ട്. 2015 ലെ വോട്ടര്‍പട്ടികയില്‍ 2.51 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.ഇത് അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കരട് വോട്ടർപട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ജനസംഖ്യാവർധനവിന് ആനുപാതികമായി ഇത്തവണ എല്ലാ തദ്ദേശഭരണസമിതികളിലും ഓരോ സീറ്റ് വർധിപ്പിക്കുമെന്നും എല്ലാ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post