സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പതാക ഉയര്‍ത്തലിന് ശേഷം നടക്കുന്ന പരേഡില്‍ ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിക്കും. കരസേന, വായുസേന, പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവര്‍ പരേഡില്‍ പങ്കെടുക്കും.പൊലീസ്, സൈനിക, അര്‍ധസൈനിക വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം ഗവര്‍ണര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും..
Discussion about this post