ഇടത് പക്ഷത്തിന്റെ മനുഷ്യ മഹാശൃംഖലയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ലെന്നും അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്‌റൂമില്‍ക്കയറി ഇന്‍ക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാര്‍ട്ടിയെ കാത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങള്‍ക്കില്ലെന്നും എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്‌ക്കൂള്‍ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകര്‍ഷിക്കാനാണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
https://www.facebook.com/KSurendranOfficial/posts/2769174319833853?__xts__[0]=68.ARDw-1B7I4gslcBG0U-od4USJv-iVrAwjWe28zD-Row8EkABP8jbFw4fcM8WSSBnfFaBcscIZFgq94x4xny6yjdsKojvLlR81pvHOB0eHE75ueX2G7ndqb4srH4-yjnQSQGyinQfJulaZIars1gJPsh3aTBas3w7RvBQRJxDzbrDauLiXE-2_jnK9o3SyKn6_aidjYs2tIjV_mWZahAp3xEIk4q_UGZeEPsRyINimz_DUp4az0g-IVVVn8gp4-uqJvTdUDUH4gkMBHf70a4kSG2L0V6yTBWhjI_4syPFmFHhSlL10lzlIcasY2DfouU1XXbBGvrsEaPkxVQiyFkWNg&__tn__=-R
നേരത്തെ ഇടത് പക്ഷത്തിന്റെ മനുഷ്യമഹാശൃംഖലയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വന്നിരുന്നു. പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. മനുഷ്യശൃംഖലയെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി പ്രസ്താവിച്ചിരുന്നു.
Discussion about this post