കരീബിയൻ രാഷ്ട്രമായ ജമൈക്കയിൽ നിന്നും 117 കിലോമീറ്റർ മാറിയുണ്ടായ വൻ ഭൂചലനത്തെ തുടർന്ന് കരീബിയൻ രാഷ്ട്രങ്ങൾക്ക് സുനാമി മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, കരീബിയൻ കടലിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് അന്താരാഷ്ട്ര സുനാമി മുന്നറിയിപ്പ് കേന്ദ്രമാണ് ജമൈക്ക, ഹോണ്ടുറാസ്, മെക്സിക്കോ, ക്യൂബ തുടങ്ങിയ കരീബിയൻ രാഷ്ട്രങ്ങൾക്ക് സുനാമിയുണ്ടാവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തത്.
7.3 തീവ്രതയിൽ ആരംഭിച്ച ഭൂചലനം, അവസാനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തുകയായിരുന്നു. കരീബിയൻ കടലിന്റെ അടിത്തട്ടിൽ, ഭൂമിക്കടിയിൽ 10 കിലോമീറ്ററിൽ താഴെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Discussion about this post