നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുൻപ് പ്രതികൾക്ക് വേണ്ടി വാദിച്ച് മലയാളിയായ മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ്.”ഇവിടെ ഇതുവരെ വധശിക്ഷകൾ ഇത്തരം കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിച്ചിട്ടില്ല.കണ്ണിനു പകരം കണ്ണ് എടുക്കാൻ തീരുമാനിച്ചാൽ ലോകം മുഴുവൻ അന്ധമായി പോകുമെന്ന് പറഞ്ഞ ഗാന്ധിജിയുടെ മണ്ണാണിത്.ഡെസ്മണ്ട് ടുട്ടുവും ഒരിക്കൽ പറഞ്ഞിരുന്നു ജീവന് പകരം ജീവൻ എടുക്കുന്നത് നീതിയല്ല, പ്രതികാരമാണ് ” എന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടത്.
പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതിനു ശേഷം ഈ കുറ്റകൃത്യങ്ങൾ എല്ലാവരും മറന്നു പോകുമെന്നും, തിരുത്തി ജീവിക്കാനും അതുവഴി മറ്റുള്ളവരിൽ ആ സ്മരണ നിലനിർത്താനും ആ കുറ്റവാളികൾക്ക് അവസരം കൊടുക്കണമെന്നും, അവർ ചെറുപ്പമാണ്, വധശിക്ഷ ലഭിക്കേണ്ട പ്രായമല്ല എന്നും കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു കുറച്ചു ദിവസങ്ങൾക്കു മുമ്പ് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയായ ഇന്ദിരാ ജയ്സിംഗ്, നിർഭയയുടെ അമ്മയോട് നാലു പ്രതികളും ക്ഷമിക്കാനും, അതുവഴി അവരുടെ വധശിക്ഷ ഒഴിവാക്കാനും അഭ്യർത്ഥിച്ചിരുന്നു.
Discussion about this post