ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ നാലു മല്‍സരങ്ങളും ജയിച്ച ഇന്ത്യ അഞ്ചാമങ്കവും ജയിച്ച് ചരിത്രം കുറിക്കാനുള്ള പടയൊരുക്കത്തിലാണ്. അവസാനത്തെ രണ്ടു കളികളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം.
അഞ്ചാം ടി20യും ജയിക്കാനായാല്‍ പുതിയ റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാവും. ടി20യുടെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയിട്ടില്ല.
ഇന്ത്യ- രോഹിത് ശര്‍മ, സഞ്ജു സാംസണ്, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ശിവം ദുബെ, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കുര്‍, നവദീപ് സെയ്നി.
ന്യൂസിലാന്‍ഡ്- മാര്ട്ടിന് ഗുപ്റ്റില്‍, കോളിന് മണ്‍റോ, കെയ്ന്‍ വില്ല്യംസണ് (ക്യാപ്റ്റന്‍), റോസ് ടെയ്ലര്, ടിം സെയ്ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്നര്‍, സ്കോട്ട് ക്യുഗെലൈന്‍, ടിം സോത്തി, ഹാമിഷ് ബെന്നറ്റ്, ബ്ലെയര്‍ ടിക്ക്നര്‍.
Discussion about this post