ലണ്ടന്‍: ബ്രിട്ടനിലെ വിവാദ പ്രഭാഷകന്‍ അന്‍ജിം ചൗധരിക്കെതിരെ ഐ.എസ് അനുകൂല പ്രചാരണത്തിന് പൊലീസ് കേസെടുത്തു.ഓണ്‍ലൈന്‍ വഴിയും മറ്റും ഐഎസ് അനുകൂല പ്രഭാഷണങ്ങള്‍ നടത്തിയെന്ന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ഇസ്ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ഇത്തരത്തില്‍ പ്രഭാഷണം നടത്തിയ മുഹമ്മദ് റഹ്മാന് എന്നയാള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ചൗധരി ബുധനാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരായി.
ബ്രിട്ടനില്‍ ഐഎസ് അനുകൂല നീക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ സര്‍ക്കാര്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. നൂറ് കണക്കിനെ പേരെ ബ്രിട്ടന് നിരീക്ഷിക്കുന്നുണ്ട്.
Discussion about this post