കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്ക് പുറത്ത് ആദ്യം മരണം.ചൈനയിൽ നിന്നും മടങ്ങിയെത്തിയ ഫിലിപ്പൈൻസിലെ കൊറോണ ബാധിതരിൽ ഒരാളാണ് ശനിയാഴ്ച മരിച്ചത്.44 വയസുള്ള രോഗിയുടെ മറ്റു വിവരങ്ങൾ ഫിലിപ്പൈൻസ് പുറത്തുവിട്ടിട്ടില്ല. അതേസമയം മരിച്ചയാളുടെ ഭാര്യയും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഫിലിപ്പൈൻസിൽ കൊറോണ രോഗബാധ സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാൾ. കൊറോണ രോഗബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇയാൾ ഫിലിപ്പീൻസിലെ തലസ്ഥാനമായ മനിലയിൽ, സാൻലസാരോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.













Discussion about this post