ദക്ഷിണ ലണ്ടനിൽ ആളുകളെ കുത്തി പരിക്കേൽപ്പിച്ച തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു.അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവമാണെന്ന് പോലീസ് വെളിപ്പെടുത്തി.
തെംസ് നദിയുടെ തെക്ക് ഭാഗത്തുള്ള ജനവാസ പ്രദേശമായ സ്ട്രീതാമിൽ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു.തീവ്രവാദിയുടെ ശരീരത്തിൽ സംശയാസ്പദമായ ശരീരത്തിൽ ഒരു സ്ഫോടകവസ്തു കെട്ടിവെച്ചതായി കണ്ടെത്തിയെങ്കിലും പരിശോധനയിൽ ഇതൊരു വ്യാജ ഉപകരണമാണെന്ന് തെളിഞ്ഞതായി മെട്രോപൊളിറ്റൻ പോലീസിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലൂസി.ഡി.ഓർസി അറിയിച്ചു.











Discussion about this post