സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്മാറി. സംഘടനയുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ച വിജയം കണ്ടതോടെയാണ് ബസ് ഉടമകൾ പണിമുടക്ക് പിൻവലിച്ചത്. ബസ് ചാർജ് വർധന വേണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പുനൽകി.
ഇന്ധന വിലയിലുണ്ടായ വർധന പരിഗണിച്ച് മിനിമം ബസ് ചാർജ് 10 രൂപയാക്കുക, ഈ മിനിമം ചാർജിൽ സഞ്ചരിക്കാനുള്ള ദൂരം ചുരുക്കി രണ്ടര കിലോമീറ്ററാക്കുക. വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ചുരൂപയ്ക്ക് വർദ്ധിക്കുക എന്നിവയാണ് ബസ്സുടമകൾ ചർച്ചയിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഈ മാസം 20 നുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്












Discussion about this post