ജാതിയാധിക്ഷേപം നടത്തിയ സംഭവത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കാത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവായ സിപിഎം അംഗം രാജി വച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തംഗം അരുണ്‍ കൂടരഞ്ഞിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തന്നെ ജാതീയമായി അധിക്ഷേപിച്ച ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിഷയത്തില്‍ പാര്‍ട്ടി ഒപ്പം നില്‍ക്കാത്തതിലും പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുണ്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
സഹ മെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി മെമ്പര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം.’ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു ‘-എന്നും അരുണ്‍ പറയുന്നു.
രോഹിത് വെമൂല വിഷയത്തിലും മറ്റും കടുത്ത നിലപാടുകള്‍ സ്വീകരിച്ച സിപിഎമ്മിനകത്തെ ജാതീയ വിവേചനത്തിന്റെ അവസാനത്തെ ഇരയാണ് അരുണ്‍ എന്നാണ് ഉയരുന്ന ആരോപണം. കോഴിക്കോട് മുക്കത്തിനടുത്തെ മലയോര ഗ്രാമമാണ് കുടരഞ്ഞി. ഡിവൈഎഫ്‌ഐ, സിപിഎം വേദികളിലെ യുവ സാന്നിധ്യമാണ് ാച്ച അരുണ്‍കുമാര്‍.
അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍-
വോട്ടര്‍മാര്‍ ക്ഷമിക്കണം ????
മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്പര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി…
മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം
‘ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു ‘
പൊതു പ്രവര്‍ത്തന രംഗത്ത് നിന്നു മാത്രം ആണ് ഞാന്‍ ഇപ്പോള്‍ ആത്മഹത്യാ ചെയ്തിട്ടുള്ളത് ???? അപേക്ഷ ആണ് എന്നെ വെറുതെ വിടണം
Discussion about this post