ലണ്ടനിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.ലണ്ടനിലെ സ്ട്രീതാം ഹൈയിൽ,സുദേഷ് അമ്മാൻ എന്ന തീവ്രവാദി രണ്ടുപേരെ തെരുവിൽ വച്ച് മാരകമായി കുത്തി പരിക്കേൽപ്പിച്ചിരുന്നു.ഇതേ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മെട്രോപൊളിറ്റൻ പോലീസ് വെടിവെച്ചു കൊന്നു.
20 വയസ്സുകാരനായ തീവ്രവാദിക്ക്, ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായ ശേഷം ചെയ്ത മുൻകാല കുറ്റകൃത്യ ചരിത്രവുമുണ്ട്. രണ്ടുപേരെ ആക്രമിച്ച ശേഷം ആയുധവുമായി കടന്നുകളയാൻ ശ്രമിച്ച ഇയാളെ പോലീസ് വധിക്കുകയാണുണ്ടായത്.ബോറിസ് ജോൺസൺ, ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം കടുത്ത നടപടികളാണ് ഇസ്ലാമിക തീവ്രവാദികൾക്കു നേരെ സ്വീകരിക്കുന്നത്.













Discussion about this post