ഇന്ത്യ ബനാന റിപ്പബ്ലിക് അല്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിമര്‍ശനങ്ങള്‍ ഭരണഘടനാ പരിധിക്ക് ഉള്ളില്‍ നി്ന്ന് ആകാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പരാമര്‍ശിക്കുകയായിരുന്നു കേരള ഗവര്‍ണര്‍. നാനാത്വമുണ്ട് എന്നാല്‍ നമ്മളെല്ലാം ഒരു രാജ്യക്കാരാണ്. നമ്മളെല്ലാം ഇന്ത്യക്കാരാണ്. നിങ്ങള്‍ക്കെങ്ങനെ വേര്‍തിരിച്ച് കാണാന്‍ കഴിയുന്നുവെന്നും ഗവര്‍ണര്‍ ചോദിച്ചു.
ദയവുചെയ്ത് ഭരണഘടന വായിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.എനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ വിരോധമില്ല. പക്ഷേ വിമര്‍ശനങ്ങള്‍ ഭരണഘടനയെ കൂടി ഉള്‍ക്കൊണ്ടുള്ളതാകണം. ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഞാന്‍ കൂടി അംഗമായ നിയമസഭയെ അപമാനിക്കുമെന്ന് കരുതുന്നുണ്ടോ. ഗവര്‍ണര്‍ക്ക് ചില കടമകളുണ്ട്. താനതാണ് നിര്‍വ്വഹിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post