മുൻ പാർലമെന്റ് അംഗവും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ടി.എൻ സിനിമയുടെ ഭർത്താവിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതിൽ, ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. അനധികൃത നിയമനത്തെ തുടർന്ന്, സി-ഡിറ്റ് ഇ-ഗവർണൻസ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ മോഹനചന്ദ്രൻ ഹർജി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ വിശദീകരണം തേടൽ.
സീമയുടെ ഭർത്താവ് ജി.ജയരാജിനെ, കൃത്യമായ യോഗ്യതകൾ ഇല്ലാതെയാണ് നിയമിച്ചിരിക്കുന്നത് എന്നാരോപിച്ചാണ് മോഹനചന്ദ്രൻ ഹർജി നൽകിയത്. സി-ഡിറ്റിൽ രജിസ്ട്രാർ ആയിരുന്ന ജയരാജ് വിരമിച്ച ശേഷം, തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തെ ഡയറക്ടറാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.












Discussion about this post